തിരുവനന്തപുരം: തൈക്കാട് സർക്കാർ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിതശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സാമൂഹ്യപ്രതിബദ്ധത ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബും മിനി തിയേറ്ററും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബെവ്‌കോ എം.ഡി. ജി. സ്പർജൻകുമാർ, നഗരസഭാ കൗൺസിൽ വിദ്യാമോഹൻ, പൂർവ വിദ്യാർത്ഥി പ്രതിനിധി വലിയശാല പ്രവീൺ, ഹെഡ്മാസ്റ്റർ സുരേഷ്ബാബു ആർ.എസ്, പി.ടി.എ പ്രസിഡന്റ് കെ. ഗോപി, പൂർവ അദ്ധ്യാപകൻ ബാലചന്ദ്രൻ, സ്‌കൂൾ ലീഡർ ആദിശേഷൻ, 1992 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.