വിഴിഞ്ഞം: എസ്.എൻ.ഡി.പി യോഗം പുളിങ്കുടി ശാഖാ ഗുരുമന്ദിരത്തിന് മുന്നിൽ കോവളം മണ്ഡലം എം.എൽ.എ എം. വിൻസെന്റിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു, ബ്ളോക്കംഗം ചൊവ്വര രാജൻ, ശാഖാ വൈസ് പ്രസിഡന്റ് സുരേഷ്കുമാർ, നിക്കി നെസ്റ്റ് മാനേജിംഗ് ഡയറക്ടർ മറിയ ജേക്കബ്, ശാഖാ കമ്മിറ്റിയംഗം ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.