secretariate
secretariate

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതോടൊപ്പം മറ്റു ജില്ലകളിൽ ശൈവ വെള്ളാള സമുദായം ഉണ്ടോ എന്ന് പരിശോധിക്കാനും നിശ്ചയിച്ചു.

ഒല്ലൂർ ആയുർവേദ കോളേജിൽ പി.ജി. ഡിപ്ലോമ കോഴ്‌സ്

ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ രസായൻ ആൻഡ് വാജികരൺ കോഴ്‌സ് ആരംഭിക്കുന്നതിന് അനുമതി നൽകി.

എൻ.എസ്.കെ. ഉമേഷ് വ്യവസായ ഡെപ്യൂട്ടി സെക്രട്ടറി

എൻ.എസ്.കെ. ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ശബരിമല എ.ഡി.എം ആണ്. കെ.എസ്.ഐ.ഡി.സി നിക്ഷേപ സെല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും.