നെടുമങ്ങാട്: നിയമവിരുദ്ധമായി ടിപ്പർ ലോറികൾ പിടിച്ചെടുക്കുന്നതും അമിത പിഴ ഈടാക്കുന്നതും അവസാനിപ്പിക്കുക, ജിയോളജി പാസ് ആവശ്യാനുസരണം അനുവദിക്കുക, കേന്ദ്ര മോട്ടോർ വാഹന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ഗുഡ്‌സ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നെടുമങ്ങാട് ആർ.ഡി.ഒ ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എൻ.ആർ. ബൈജു സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ശ്രീകേശ്, കെ.റഹിം, വെള്ളാഞ്ചിറ വിജയൻ,ഡി.രാജീവ്, ജി. മനീഷ്, അരുവിക്കര മോഹനൻ, സന്തോഷ് വെമ്പായം, ഷാജി പത്താംകല്ല്,അരുൺ വേങ്കോട്, ആഷിക് തുടങ്ങിയവർ സംസാരിച്ചു.