കിളിമാനൂർ: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ ഭാരവാഹികൾ, ശാഖ പ്രസിഡന്റുമാർ, ശാഖ സെക്രട്ടറിമാർ യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം നടന്നു. വാമനപുരം യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് ഷാബുജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. വേണു കാരണവർ സ്വാഗതം പറഞ്ഞു. പദയാത്രയിൽ ചിട്ടയോടു കൂടി പീതവസ്ത്രധാരികകളായ പ്രവർത്തകരെ പങ്കെടുപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം നേടിയ കോലിയക്കോട് ശാഖ, രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായ ചുള്ളാളം മുരുക്കൂർ ശാഖ, വെഞ്ഞാറമൂട് കുന്നുമ്മൽ, ചക്കകാട് ശാഖകൾക്ക് ആദരവും പ്രശസ്തി പത്രവും നൽകി. എസ്.എൻ.ഡി.പി യോഗത്തെ ഗിന്നസ് റെക്കാഡിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവ കൃതിയായ കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്കാരമായ ഏകാത്മകത്തിന്റെ വേദിയായ തൃശ്ശൂർ വടക്കും നാഥ സന്നിധിയിൽ പങ്കെടുത്ത വാമനപുരം യൂണിയന്റെ വിവിധ ശാഖയിൽ പെട്ട നർത്തകിമാർക്കും പരിശീലനം നൽകിയ എസ്.ഡി പാർവതിക്കും ഉപഹാരം നൽകി. പദയാത്രികർക്ക് ഉച്ച ഭക്ഷണം നൽകി സഹായിച്ച വലിയ കട്ടക്കാൽ ശാഖ വനിത സംഘത്തിനും സെക്രട്ടറി വൃന്ദയ്കും, ഭരതന്നൂർ ശാഖ അംഗം സ്വപ്നയെയും വേദിയിൽ ആദരിച്ചു. യോഗം ഡയറക്ടറേറ്റ് ബോർഡ് അംഗം എസ്.ആർ. റെജികുമാർ ലിനു നളിനാക്ഷൻ, കൗൺസിലർമാരായ ബാബു ജി കുതിരത്തടം, ഷിജു മംഗലത്ത്, ബി. കവിരാജൻ,സിജു ,പഞ്ചായത്ത് കമ്മിറ്റി അംഗം ബാബു എന്നിവർ സംസാരിച്ചു.