കാട്ടാക്കട:പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ നയിക്കുന്ന ബഹുജന മുന്നേറ്റ യാത്ര ഇന്ന് പൂവച്ചലിൽ ആരംഭിക്കും.പൂവച്ചലിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന യാത്ര എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6 മണിക്ക് ആര്യനാട് ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും.