മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ മോക്ഡ്രിൽ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് കൂന്തള്ളൂർ സ്കൂൾ അങ്കണത്തിൽ നാഷണൽ ലെവൽ ഫയർ ആൻഡ് ഇവാക്വാഷണൽ ഡ്രിൽസ് ഇൻ സ്കൂൾസിന്റെ ഭാഗമായി മോക്ഡ്രിൽ നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ, സീനിയർ ഓഫീസർമാരായ അനീഷ്.ജി, ഷൈൻ ജോൺ, സനിൽകുമാർ, ഓഫീസർമാരായ ബിനു ആർ എസ്, ശ്രീരൂപ്, മനു. എം, റിയാസ്, രജീഷ്, ദിനേശ് , അനിൽകുമാർ, രാജഗോപാൽ, വിപിൻ എന്നിവരും സ്കൂളിൽ നിന്നുള്ള സ്കൂൾ ഫയർ സേഫ്ടി മാനേജ്മെന്റ് കമ്മറ്റി വാളന്റിയർമാരും അദ്ധ്യാപകരും പങ്കെടുത്തു.