ആര്യനാട്:ആര്യനാട് കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണുക്ഷേത്രത്തിലെ അഞ്ചാം പുനപ്രതിഷ്ഠാ വാർഷികം 24മുതൽ 30വരെ നടക്കും.24ന് രാവിലെ 8ന് പന്തീരടിപൂജ.8ന് പ്രഭാതഭക്ഷണം.9.55നും 10.15നും മദ്ധ്യേ കൊടിയേറ്റ്.10.20ന് നേർച്ചപ്പൊങ്കാല.ഉച്ചയ്ക്ക് 12.30ന് അന്നദാനം.എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം.8ന് പന്തീരടിപൂജ.10.30ന് കലശാഭിഷേകം.വൈകിട്ട് 5.30ന് ഭഗവതിസേവ എന്നിവ നടക്കും.29ന് രാവിലെ 8ന് പ്രഭാത ഭക്ഷണം.9ന് അഭീഷ്ട സിദ്ധിപൂജ.വൈകിട്ട് 7.30ന് പുഷ്പാഭിഷേകം.8.15ന് കോമിക് കോള-കലാസന്ധ്യ.സമാപന ദിവസമായ 30ന് വൈകിട്ട് 6ന് ദേശതാലപ്പൊലി.സായാഹ്ന ഭക്ഷണം.രാത്രി 9ന് ആറാട്ട്.10ന് കൊടിയിറക്ക്.