തിരുവനന്തപുരം: എൻ.ജി.ഒ യൂണിയൻ കഴക്കൂട്ടം ഏരിയ വാർഷിക സമ്മേളനം സി.ഇ.ടി ഡയമണ്ട് ജൂബിലി ഹാളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.ഏര്യാ പ്രസിഡന്റ് വി.ദിനേഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി എസ്.സതീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.അഭിലാഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.എം. സക്കീർ സംസാരിച്ചു.ഭാരവാഹികളായ വി.ദിനേഷ് ലാൽ (പ്രസിഡന്റ്),എസ്. ഗോപചന്ദ്രൻ നായർ, എസ്.ആർ.പ്രിയ (വൈസ് പ്രസിഡന്റുമാർ),എസ്.സതീഷ് കുമാർ (സെക്രട്ടറി),ആർ.വിനുകുമാർ,എച്ച്. സഫറുള്ള (ജോയിന്റ് സെക്രട്ടറിമാർ),എം.അഭിലാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.