liver

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ആദ്യമായി 100 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന നേട്ടവുമായി കിംസ് ആശുപത്രി. 2012ൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അംഗീകാരം ലഭിച്ച കിംസിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ ഒത്തുചേരൽ ചടങ്ങ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്‌തു. കുട്ടികളിലും മുതിർന്നവരിലും ഉൾപ്പെടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്ന കിംസിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിജയശതമാനം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. മധു ശശിധരൻ നേതൃത്വം നൽകുന്ന പ്രത്യേക ലിവർ ക്ളിനിക്കും മന്ത്രി ഉദ്ഘാടനം ചെയ്‌തു. 7 വർഷം കൊണ്ടാണ് 100ലധികം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായത്. ഡോ. ഷബീർ അലി, ഡോ.ജി. വിജയരാഘവൻ, ഇ.എം. നജീബ്, ഡോ. പ്രവീൺ മുരളീധരൻ, ഡോ. ആർ. മുരളീധരൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കിംസിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ ഒത്തുചേരൽചടങ്ങ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു. ഡോ.എം.ഐ. സഹദുള്ള, ഡോ. മധു ശശിധരൻ, ഡോ.ജി. വിജയരാഘവൻ, ഇ.എം. നജീബ്, ഡോ. പ്രവീൺ മുരളീധരൻ, ഡോ. ആർ. മുരളീധരൻ, ഡോ. ഷബീർ അലി തുടങ്ങിയവർ സമീപം