flag

തിരുവനന്തപുരം: ലെക്കോൾ ചെമ്പക സ്‌കൂളിന്റെ 21-ാമത് വാർഷിക അത്‌ലറ്റിക് മീറ്റ് കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്ത് നടന്നു. ഐ.ജി. ഹർഷിത അട്ടല്ലൂരി മുഖ്യാതിഥിയായി. സ്‌കൂൾ ഡയറക്ടർ എൻ. ഷീജ, പ്രിൻസിപ്പൽ ജോയ് എം. വർഗീസ്, വൈസ് പ്രിൻസിപ്പൽമാർ, അക്കാഡമിക് ഹെഡ്, കോ - ഓർഡിനേറ്റർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ ഐ.ജി. ഹർഷിത അട്ടല്ലൂരി പതാക ഉയർത്തിയതോടെയാണ് അതലറ്റിക് മീറ്റിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ ബാൻഡിന്റെ പ്രകടനത്തിന് ഹൗസ് ക്യാപ്ടന്മാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അണിനിരന്നു. മാർച്ച് പാസ്റ്റിന് ശേഷം ഐ.ജി മേളയുടെ ദീപം തെളിയിച്ചു. ജിംനാസ്റ്റിക്‌സും കരാട്ടെയും അടക്കമുള്ള കായിക പ്രകടനം അരങ്ങേറി. ഉദ്ഘാടന ചടങ്ങിനോടനബന്ധിച്ചുള്ള കായിക പ്രകടനങ്ങൾക്കു ശേഷം മത്സരങ്ങൾ ആരംഭിച്ചു.