മൂവാറ്റുപുഴ :ആസ്‌ട്രേലിയയിൽ കാർ അപകടത്തിൽ മരിച്ച നവ ദമ്പതികൾക്ക് നാട് കണ്ണീരോടെ വിടചൊല്ലി.പെരുമ്പാവൂർ അല്ലപ്ര തോമ്പ്ര വീട്ടിൽ മത്തായിയുടെ മകൻ ആൽബിൻ മാത്യു (30), ഭാര്യ നീനു സൂസൻ എൽദോ(28) എന്നിവരാണ് കഴിഞ്ഞ ഡിസംബർ 21 ന് അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 .45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷംപെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 8ന് മുളവൂരിലെ നീനുവിന്റെവീട്ടിലും 10 ന് ആൽബിന്റെ തുരുത്തിപ്പിള്ളിയിലെ വീട്ടിലും എത്തിച്ചശേഷംസെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
മൂവാറ്റുപുഴ മുളവൂർ പുതുമനക്കുടിയിൽ പി.കെ.എൽദോയുടെയും സാറാമ്മയുടെയും മകളായ നീനുവിന്റെയും തുരുത്തിപ്പിള്ളി സ്വദേശി ആൽബിന്റെയും വിവാഹം ഒക്ടോബർ 28 നായിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ ആൽബിനും നഴ്‌സായ നീനുവും നവംബർ 20 നാണ് ആസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയത്. ന്യൂവൽ ഹൈവേയിൽ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് കത്തിയമരുകയായിരുന്നു