സാവിത്രി

ഹരിഹരപുരം : ഇലകമൺ ചരുവിള വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ സാവിത്രി (68) നിര്യാതയായി. മക്കൾ : സുധർമ്മിണി, സുലത, സുലേഖ, സുനിൽകുമാർ, പരേതയായ സുനിത. മരുമക്കൾ : പരേതനായ ജനാർദ്ദനൻ, സുഗുണൻ, സുഭാഷ്, രാജി. മരണാനന്തര ചടങ്ങ് 26 ന് രാവിലെ 7.30 ന്.

കെ.വി. ശിവശങ്കരപ്പിള്ള

തിരുമല : വലിയവിള ടി.സി. 8/1275 (14), ഡി.എൻ.ആർ.എ 172 ശ്രീലയത്തിൽ കെ.വി. ശിവശങ്കരപ്പിള്ള (80, റിട്ട. ട്രഷറി വകുപ്പ്) നിര്യാതനായി. കൊല്ലം കടപ്പാക്കട കൊല്ലശ്ശേരിയിൽ കുടുംബാംഗമാണ്. ഭാര്യ അംബികാദേവി. മക്കൾ : സഞ്ചു ശങ്കർ (പെന്റാ ഗ്ളോബൽ എൻജി. കമ്പനി, അബുദാബി), സായി ശബരി (എച്ച്.ഒ.ഡി, ഫാർമസി, ക്രെസന്റ് കോളേജ് ഒഫ് ഫാർമസി, കണ്ണൂർ). മരുമക്കൾ : ബിനുമോൾ (കെ.എസ്.ബി.സി), ഗായത്രി (എസ്.ബി.ഐ). സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.

വിജയമ്മ

ചിറയിൻകീഴ് : കുന്തള്ളൂർ മൂലയിൽ തൊടിയിൽ വീട്ടിൽ വിജയമ്മ (84) നിര്യാതയായി. മക്കൾ : സുഗന്ധി, സുഗതൻ. മരുമക്കൾ : പരേതനായ രാജേന്ദ്രൻ, ഷൈലജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.