ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുഴിവിള അങ്കണവാടിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വർക്കർ മിനി, ഹെൽപ്പർ പ്രസന്നകുമാരി എന്നിവരെ സസ്പെൻഡ് ചെയ്തു. ആര്യനാട് ഐ.സി.ഡി.എസ് സൂപ്പർവൈസർ ജാൻസിയെ ഉഴമലയ്ക്കൽ പഞ്ചായത്തിന്റെ അങ്കണവാടികളുടെ ചുമതലയിൽ നിന്ന് മാറ്റി.
അങ്കണവാടിയിൽ നിന്നും കുരുന്നുകൾക്ക് നൽകിയ ആഹാരത്തിൽ പുഴു കണ്ടെന്ന പരാതിയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ, പഞ്ചായത്തംഗം എ.ഒസൻകുഞ്ഞ്, ഷിജിലാൽ, വിഷ്ണു, തുടങ്ങിയവർ ചൊവ്വാഴ്ച വൈകിട്ട് പരിശോധന നടത്തി കാലാവധി കഴിഞ്ഞ ഗോതമ്പ്, റവ മാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച അങ്കണവാടിയിൽ നിന്നും നൽകിയ ഉപ്പുമാവിൽ നിന്നും പുഴുവിനെ കിട്ടിയത്.