തിരുവനന്തപുരം : കരിക്കകം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരിക്കകം വാർഡ് കൗൺസിലർ ഹിമ സിജി ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ഉപവാസ സമരം നടത്തി. ആറ്രുവരമ്പ് റെയിൽവേ പാലത്തിന് സമീപമായിരുന്നു ഉപവാസം. ഹിമ സിജിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് മുതൽ ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. ശിവലാൽ ഉപവാസം ആരംഭിച്ചു. ഇന്ന് വൈകിട്ട് ഉപവാസം അവസാനിപ്പിക്കും. നാളെ രാവിലെ 10ന് ബി.ജെ.പി പ്രവർത്തകർ പാറ്രൂരിലെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിക്കുമെന്നും ബി.ജെ.പി അറിയിച്ചു.
സി.പി.എമ്മിന്റെ ഒത്താശയോടെ കരിക്കകത്തെ പല സ്ഥലങ്ങളിലും വാട്ടർ അതോറിട്ടി കൺട്രോൾ വാൽവുകൾ അടച്ചുവച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. മുൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ സിമി ജ്യോതിഷ്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയരാജീവ്, കവിതാ സുഭാഷ്, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ സംസാരിച്ചു.