പാറശാല: ധനുവച്ചപുരം എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ 67-മത് വാർഷികാഘോഷങ്ങൾ കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ ഉദ്‌ഘാടനം ചെയ്തു. പി.ഐ.എ.പ്രസിഡന്റ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ബിനു, വാർഡ് മെമ്പർ എൽ.ആർ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജലജ, പി.ടി.എ വൈസ് പ്രസിഡന്റ് രാജ്‌മോഹൻ, എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.എം.ഡി.സി അംഗങ്ങൾ, പി.ടി.എ പ്രസിഡന്റ് അഡ്വ. ഷെറിൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബിന്ദു. ഐ.പി സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്. ജയപ്രദ കൃതജ്ഞതയും പറഞ്ഞു.