കിളിമാനൂർ:കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് കിളിമാനൂരിൽ തുടക്കമായി.കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.ജയകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ്,അഡ്വ. മടവൂർ അനിൽ,എസ്.സതിന്ദ്രനാഥ്,കവി മടവൂർ കൃഷ്ണൻകുട്ടി,ഫ്ളെവേഴ്സ് കോമഡി ഉത്സവം ഡയറക്ടർ മിഥിലാജ്, കോമഡി താരം ചേക്കുരാജീവ്,അരുൺ പുളിമാത്ത്,കെ.പി.സി.സി അംഗം എൻ.സുദർശനൻ, വി.വി രാജേഷ്, എസ്. ജയചന്ദ്രൻ ,സജീവ് കുമാർ, ജി.എൽ അജീഷ്, കെ.രാജേന്ദ്രൻ, എസ്.യഹിയ, കെ.സത്യരാജ് കുമാർ,കെ.പുഷ്ക്കരൻ,ജ്യോതികുമാർ,കമാൽ കുട്ടി,നസീർ എം. തുടങ്ങിയവർ സംസാരിച്ചു.