citizen

കിളിമാനൂർ: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരൂരിൽ പൗരത്വസംരക്ഷണ റാലിയും ഭരണഘടന സംരക്ഷണ സമ്മേളനവും പന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. അംബുജാക്ഷൻ, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ജമാഅത്ത് പ്രസിഡന്റ് എ. സലാഹുദ്ദീൻ, എ. ഇബ്രാഹിംകുട്ടി, പാലുവള്ളി അബ്ദുൾ ഹമീദ് മൗലവി, അബ്ദുൾ ഹക്കിം ഫൈസി, ഇർഷാദ് ബാഖവി, നിസാം ആലംകോട്, അഷറഫ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എസ്. നസീർ ഹുസൈൻ സ്വാഗതവും എം.ആർ ഫസലുദ്ദീൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കല്ലിങ്ങൽ ജംഗ്ഷനിൽ നിന്നും നഗരൂർ വരെ റാലി സംഘടിപ്പിച്ചു.