​കിളിമാനൂർ:കെ.എസ്.ടി.എ നേതാവും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായിരുന്ന തുളസീദാസന്റെ ചരമവാർഷികാചരണത്തിന്റെ ഭാ​ഗമായി നിയമത്തിന്റെ ചെരുപ്പും നീതിയുടെ പാദവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കും.കെ.എസ്.ടി.എ കിളിമാനൂർ സബ് ജില്ല,ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3.30ന് കിളിമാനൂർ ബി.ആർ.സി ഹാളിലാണ് പരിപാടി.കെ.എസ് .ടി .എ മുൻ ജനറൽ സെക്രട്ടറി എം .ഷാജഹാൻ അനുസ്മരണ പ്രഭാഷണം നടത്തും.എം. ജെ ശ്രീചിത്രൻ വിഷയാവതരണം നടത്തും