കല്ലമ്പലം:നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ചിറ്റായിക്കോട് വാർഡിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി നിർമ്മിച്ച ബാപ്പുജി ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ നാളെ പ്രവർത്തനം ആരംഭിക്കും.രാവിലെ 9ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി അദ്ധ്യക്ഷത വഹിക്കും.സ്വാഗത സംഘം കമ്മിറ്റി കൺവീനർ അഡ്വ. എം.എം താഹ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഇന്ദിര നന്ദിയും പറയും.തുടർന്ന് സ്‌കൂളിനു വേണ്ടി പള്ളിക്കൽ ഷബാന ആഡിറ്റോറിയം ഉടമ ഷുജാഹി നൽകിയ സ്‌കൂൾ ബസിന്റെ താക്കോൽ അഡ്വ.അടൂർ പ്രകാശ് എം.പി ഏറ്റുവാങ്ങും. അഡ്വ.വി.ജോയി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,കുടുംബശ്രീ മിഷൻ സംസ്ഥാന ഡയറക്ടർ ഹരികിഷോർ തുടങ്ങിയവർ പങ്കെടുക്കും.