കിളിമാനൂർ:തമ്പുരാട്ടിമല ശ്രീവന ദുർഗാ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അവിട്ടം മഹോത്സവവും 24, 25, 26 തീയതികളിൽ നടക്കും. 24ന് രാവിലെ 6.15ന് ഗണപതി ഹോമം, 9 ന് മഹാമൃത്യുഞ്ജയഹോമം, 12 ന് അന്നദാനം,വൈകിട്ട് 5.30ന് സോപാന സംഗീതം, 6 ന് സമൂഹ ഭഗവതിസേവ, രാത്രി 8.15 ന് നൃത്ത സന്ധ്യ, 25 ന് രാവിലെ 6.15ന് ഗണപതി ഹോമം, 7.30 ന് സമൂഹ പൊങ്കാല, 8 ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 8 ന് ഉത്സവ തുടിമേളം,26 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 7ന് പഞ്ചവിശതി കലശപൂജകൾ, 10 ന് കലശാഭിഷേകം, 12 ന് പിറന്നാൾ സദ്യ, 2.30 ന് ഘോഷയാത്ര, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 9 ന് പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം.