തിരുവനന്തപുരം: ഫോർട്ട് പടിഞ്ഞാറെ നട കുളപ്പുരത്തോപ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ 21ാം പ്രതിഷ്ഠാവാർഷികവും ഉത്തൃട്ടാതി പൊങ്കാല മഹോത്സവും 26 മുതൽ 30 വരെ നടക്കും. 26ന് രാവിലെ ഗണപതി ഹോമം,​ നവകാഭിഷേകം. 9.30ന് കാപ്പുകെട്ടി കുടിയിരുത്ത്,​ 12.30ന് അന്നദാനം. വൈകിട്ട് 6ന് അപ്പംമൂടൽ,​,​ ഭസ്‌മാഭിഷേകം, 8ന് ഭഗവതി സേവ.​ 27ന് രാവിലെ ഗണപതിഹോമം, ഭദ്രകാളിപ്പാട്ട്, 12.30ന് അന്നദാനം. 6ന് അപ്പംമൂടൽ,​ ഭസ്‌മാഭിഷേകം,​ രാത്രി 8.30ന് മാലപ്പുറംപാട്ട്, ഭഗവതിസേവ. 28ന് രാവിലെ ഗണപതിഹോമം, ഭദ്രകാളിപ്പാട്ട്, 12ന് അന്നദാനം,​ 3ന് രാഹുർകാല പൂജ,​ 6ന് അപ്പംമൂടൽ,​ ഭസ്‌മാഭിഷേകം,​ ഭഗവതിസേവ. 29ന് രാവിലെ ഗണപതിഹോമം,​ ഭദ്രകാളിപ്പാട്ട്,​ 9ന് ദേവീ മാഹാത്മ്യപാരായണം,​ വൈകിട്ട് 5ന് പറയിടൽ,​ ഭദ്രകാളിപ്പാട്ട്,​ അപ്പംമൂടൽ,​ ഭസ്‌മാഭിഷേകം,​ ദീപാരാധന. 30ന് രാവിലെ മഹാഗണപതിഹോമം,​ ഭദ്രകാളിപ്പാട്ട്,​ പ്രതിഷ്ഠാദിന കലശം. 10.15ന് പൊങ്കാല,​ 1ന് പൊങ്കാല നിവേദ്യം,​ 4ന് ലളിത സഹസ്രനാമ പാരായണ സത്സംഗ്,​ ഭദ്രകാളിപ്പാട്ട്,​ ഭസ്‌മാഭിഷേകം,​ 6ന് താലപ്പൊലി,​ 7.30ന് പുഷ്‌പാഭിഷേകം,​ ദീപാരാധന,​ ഗുരുസിയോട് കൂടി ഉത്സവം സമാപിക്കും.