തിരുവനന്തപുരം:ഉള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ മഹാകവി ള്ളൂർ സ്മാരക സാഹിത്യ അവാർഡ് ചെറുകഥാകൃത്ത് ഇ.പി. ശ്രീകുമാറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.കഥാകൃത്ത് ബി. മുരളി മുഖ്യ പ്രഭാഷണം നടത്തി.ബാങ്ക് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എൽ.എസ്, സാജു, ഭരണസമിതി അംഗങ്ങളായ കെ. ശ്രീകണ്ഠൻ, വി. സുരേന്ദ്രൻ, കെ. ജയകുമാർ, സെക്രട്ടറി ജി. ഗീത, സെയിൽ ഓഫീസർ ആർ. അനൂപ് എന്നിവർ സംസാരിച്ചു.ഇ.പി. ശ്രീകുമാർ മറുപടി പറഞ്ഞു.