തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വാട്ടർ അതോറിട്ടിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളവാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി,​ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, കെ. ഉണ്ണിക്കൃഷ്ണൻ, കെ. അനിൽകുമാർ, പി. ബിജു, വി. വിനോദ്, സി. റിജിത്, സി.എസ്. ജോയൽസിംഗ്, പി. സന്ധ്യ, ജോണിജോസ്, പി.എസ്. ഷാജി, സുഭാഷ്. സി, സുരേന്ദ്രൻ. കെ തുടങ്ങിയവർ സംസാരിച്ചു.