ഉൗക്കോട്: വേവിള ശ്രീമഹാവിഷ്ണു ക്ഷേത്ര വാർഷികോത്സവം നാളെ കൊടിയേറി 31ന് സമാപിക്കും.
ഇന്ന് വൈകിട്ട് 4ന് കൊടിമരം മുറിക്കൽ, നാളെ രാവിലെ 8ന് പഞ്ചഗവ്യം, 10.30ന് കൊടിയേറ്റ്, വൈകിട്ട് 6 മുതൽ ഭജന, 7.30ന് പുഷ്പാഭിഷേകം, രാത്രി 8ന് കലാപരിപാടികൾ. 26ന് രാവിലെ 7ന് സുകൃതഹോമം, 8ന് പഞ്ചഗവ്യം, വൈകിട്ട് 5.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.30ന് സംഗീത കച്ചേരി, രാത്രി 8ന് ശാസ്ത്രീയ നൃത്തം. 27ന് 8ന് മൃത്യുഞ്ജയഹോമം, 9ന് പഞ്ചഗവ്യം, വൈകിട്ട് 6ന് ഭജന, 7ന് നാമസങ്കീർത്തനം. 28ന് രാവിലെ 8ന് പഞ്ചഗവ്യം, 10ന് നാഗരൂട്ട്, വൈകിട്ട് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 7.30ന് ദേവീപൂജ, 7.35ന് ചാക്യാർകൂത്ത്, 29ന് രാവിലെ 7.30ന് ശാസ്താവിന് നെയ്യഭിഷേകം, 8ന് മഹാസുദർശന ഹോമം തുടർന്ന് പഞ്ചഗവ്യം. വൈകിട്ട് 6ന് ഭജന. രാത്രി 8ന് നൃത്തം.30ന് 8ന് പഞ്ചഗവ്യം, 10.30ന് പാൽപായസ പൊങ്കാല. 12.30ന് പൊങ്കാല നേദിപ്പ്, വൈകിട്ട് 6ന് ഭജന, 7.30ന് പുഷ്പാഭിഷേകം, 8ന് നാടൻപാട്ട്. 31ന് രാവിലെ 6.30ന് കൊടിയിറക്കൽ. നാളെ മുതൽ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 11.30ന് അന്നദാനം ഉണ്ടായിരിക്കും.