തിരുവനന്തപുരം: കുര്യാത്തി സദ്ഗുരു ശ്രീ ഹരിഹര ശാസ്ത്രി സ്വാമി സമാധി ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 8 മുതൽ സമ്പൂർണ നാരായണീയ പാരായണം, ഉച്ചയ്‌ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.45ന് ലളിതാസഹസ്രനാമാർച്ചന, വൈകിട്ട് 7ന് ഭജന. നാളെ രാവിലെ 7ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 7.15ന് ഭജന എന്നിവ ഉണ്ടായിരിക്കും.