തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭോത്സവത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ ഇന്നു നടക്കും. തന്ത്രി തരണനെല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് നേതൃത്വം നൽകും. വേദജപക്കാർ തൊട്ടുജപിച്ച നെയ്യും ഇന്ന് ഭഗവാന് അഭിഷേകം ചെയ്യും. ഈ നെയ്യ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ഇതിനായി നാലുനടകളിലുമുള്ള കൗണ്ടറുകളിൽ നിന്ന് ശീട്ടാക്കാവുന്നതാണ്. തൈ പെരുന്തിര മൃതുപൂജ നടക്കുന്നതിനാൽ ഇന്ന് ദർശന സമയത്തിൽ മാറ്രമുണ്ടാകും. വെളുപ്പിനുള്ള ദർശനത്തിന് പുറമേ രാവിലെ 8.30 മുതൽ 9.30 വരെ മാത്രമേ ദർശനമുണ്ടാകൂ. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയും ദർശനമുണ്ടാകും.