വർക്കല: കേരള സർക്കാരിന്റെ ആരോഗ്യ ജാഗ്രത 2020 പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയും ശിവിഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി ആശുപത്രി പരിസരവും ചുറ്റുപാടുകളും ശുചീകരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് രാമൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ശിവഗിരി മഠം ലീഗൽ അഡ്വൈസർ അഡ്വ. മനോജ്, ഹെൽത്ത് ഫെസ്റ്റ് ചീഫ് കോ- ഓർഡിനേറ്റർ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.