വർക്കല: ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി ഇലകമൺ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ നിയമാവലി, മായം കലർന്ന ഭക്ഷണസാധനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കളിൽ ആഹാരസാധനങ്ങൾ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ, ആഹാരാവശിഷ്ടങ്ങൾ ശാസ്ത്രീയമായി ഒഴിവാക്കുക തുടങ്ങിയവയെപ്പറ്റി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഡോ. ആൻഷി ജോൺസൺ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. ഹോട്ടൽ, ബേക്കറി, ടീഷാപ്പ്, ഐസ്ക്രീം യൂണിറ്റ്, തട്ടുകട, സ്കൂൾ, അങ്കണവാടി, കാറ്രറിംഗ് സർവീസ്, ചിക്കൻസ്റ്റാൾ, ഇറച്ചിക്കടകൾ തുടങ്ങിയവയിലെ ജീവനക്കാർ പങ്കെടുത്തു. തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോണി.എസ്.പെരേര, വാർഡ് മെമ്പർമാർ, ജീവനക്കാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, ആശാ വോളണ്ടിയർമാർ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ജെ.എച്ച്.ഐ എൽ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ സ്വാഗതവും ജെ.എച്ച്.ഐ രാജീവൻ നന്ദിയും പറഞ്ഞു.