വർക്കല:ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ 41-ാമത് കിഡ്സ് ഡേയും ആനുവൽ ഡേ സെലിബറേഷനും ഇന്നും നാളെയും നടക്കും.സ്കൂൾ മാനേജർ സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും.പ്രശസ്ത കോറിയോഗ്രാഫർ സരുൺ രവീന്ദ്രൻ കിഡ്സ് ഡേയിൽ മുഖ്യാതിഥിയായിരിക്കും.ഡെൽഹി ഡെവലപ്പ്മെന്റ് അതോറിട്ടി കമ്മീഷണറും പൂർവ വിദ്യാർത്ഥിയുമായ സുബുറഹ്മാൻ ആനുവൽഡേയിൽ മുഖ്യാതിഥിയായിരിക്കും.വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.