വിതുര:തൊളിക്കോട് തോട്ടുമുക്ക് പൊൻപാറ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്‌സ് പ്രസിഡന്റ് പൊൻപാറ കെ.രഘു അദ്ധ്യക്ഷത വഹിച്ചു.വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ.സുധീഷ് മുഖ്യപ്രഭാഷണം നടത്തി.ഫെഡറേഷൻസ് ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർ ഷിഹാബ്,പഞ്ചായത്ത് മെമ്പർ ജി.ജയകുമാർ,പൊൻപാറ റസിഡന്റ്‌സ് ഭാരവാഹികളായഎ.സതീശൻ,അനിതകുമാരി,സുജാത,രക്ഷാധികാരി ജെ.സാംമ്പശിവൻ,റീന.ജി.വി.ഡി.രാജേന്ദ്രൻ,പി.വിജയൻ,ജി.സന്തോഷ്,പുഷ്പലത,രാജേഷ്,മോഹനൻ,നിഷാന്ത് എന്നിവർ പങ്കെടുത്തു.തൊളിക്കോട് ഇലക്ട്രിക് സിറ്റിബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ മോഹനൻ,പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ചാഫീസർ ടി.എസ്.ഷാജിജോസ്,നെടുമങ്ങാട് എക്‌സൈസ് പ്രിവിന്റീവ് ഓഫീസർ വി.അനിൽകുമാർ എന്നിവർ ക്ലാസെടുത്തു.