വിതുര: ശാസ്താംകാവ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും റിപ്പബ്ലിക് ദിനാഘോഷവും വിവിധ പരിപാടികളോടുകൂടി 26ന് നടക്കും. രാവിലെ 9ന് കലാമത്സരങ്ങൾ. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം ഗണപതിയാകോട് വാർഡ് മെമ്പർ കെ. തങ്കമണി ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി നെൽസൺ തോമസ് സ്വാഗതം പറയും. വിതുര എസ്.ഐ സുധീഷ് എസ്.എൽ മുഖ്യാതിഥിയായിരിക്കും. മുൻ പഞ്ചായത്തംഗം കെ. വിജയകുമാർ, ജലജകുമാരിഅമ്മ,​ ചന്തു, എൻ. സുരേന്ദ്രൻനായർ, എസ്. തങ്കപ്പൻപിള്ള, ആർ. ഗോപകുമാർ, എസ്. ഉഷാകുമാരി, എസ്. വിനോദ്കുമാർ എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് കോമഡിഷോ.