വെള്ളറട: പനച്ചമൂട് വൈറ്റ് മെമ്മോറിയൽ വനിത കോളേജിലെ ഇഗ്ളീഷ് വിഭാഗവും ലാവന്റർ സാഹിത്യ ക്ളബും സംയുക്തമായി 'സ്ത്രീയും സാഹിത്യവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വൈറ്റ് മെമ്മോറിയൽ കോളേജ് ചെയർപേഴ്സൺ ഡോ. ലീലാഭായി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജി പ്രിൻസിപ്പാൾ ജയശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഇംഗ്ളീഷ് വിഭാഗം മേധാവി ജറാൾഡ് മാത്യു, ലാവൺസർ സാഹിത്യ ക്ളബ് കൺവീനർ ഡോ. ആർ.എസ്. റജിൻ സിൽവസ്റ്റ്, എം.എൻ. ആശാ മൈഥിലി തുടങ്ങിയവർ സംസാരിച്ചു. ശ്രീലങ്ക ജഫ്ന യൂണിവേഴ്സിറ്റി പ്രൊ. കണ്ടയ്യ ശ്രീ ഗണേഷ്, കർണ്ണാടക കടങ്കാഞ്ചി കൽബുർഗി അസി. പ്രൊ. ഡോ. ശ്രീബിത, ശ്രീനിവാസ് രാമാനുജൻ സെന്റർറിലെ പ്രൊ. ഡോ. ഭാരതി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.