വർക്കല: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യ ഭൂപട നിർമ്മാണത്തിന് മുന്നോടിയായി വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് ശിവഗിരി മുതൽ കല്ലമ്പലം വരെ വിളംബര പദയാത്ര നടത്തും. രാവിലെ 9ന് ശിവഗിരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര മുൻ മന്ത്റി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും. വർക്കല കഹാർ, പി.എം. ബഷീർ, കെ.എസ്. സനൽകുമാർ, ബീമാപ്പളളി റഷീദ് തുടങ്ങിയവർ സംസാരിക്കും. യു.ഡി.എഫ് വർക്കല മണ്ഡലം ചെയർമാൻ ബി. ധനപാലൻ, കൺവീനർ അഡ്വ.എസ്. കൃഷ്ണകുമാർ, അഡ്വ.ബി. ഷാലി, പി. വിജയൻ, ദാവൂദ്, കെ.എൻ. ഷാജഹാൻ, കല്ലമ്പലം കമലാസനൻ, ചെമ്മരുതി ശശികുമാർ, കെ. രഘുനാഥൻ, അഡ്വ.എം.എം. താഹ, വർക്കല സജീവ്, അബ്ദുൾ സത്താർ, ഇ. ഹുസൈൻ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകും.