വിതുര: കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തച്ചൻകോട് ജംഗ്ഷനിൽ നടന്ന നേതാജി അനുസ്‌മരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, രഘുനാഥൻ ആശാരി, കെ.എൻ. അൻസർ, എച്ച്. പീരുമുഹമ്മദ്, സുകുമാരൻകുട്ടി, സെൽവരാജ്, ചെറുവക്കോണം സുകു, അനിൽകുമാർ, പള്ളിത്തറ ബാബു, പാറയിൽ ചന്ദ്രൻ, അബ്രഹാം, വിനോബ ചെല്ലയ്യൻ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് തൊളിക്കോട്, വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും നേതാജി ജയന്തി ദിനാഘോഷം ഉണ്ടായിരുന്നു.