തിരുവനന്തപുരം: പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഡോ. പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡോ. എം. അനുജ പ്രഭാഷണം നടത്തി. അഡ്വ. കെ. സാംബശിവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.വി. ശ്രീജിത്ത്, പുരുഷോത്തമൻ കെ.കെ, ജി. രവീന്ദ്രൻ, കെ. വിജയൻ, പി.എൽ. പ്രേംകുമാർ, കെ. സത്യൻ, എസ്. പ്രസാദ്, കെ. ദിവാകരൻ, എസ്. ശ്രീവത്സൻ, മോഹനൻ, ഷൈല തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം.എൽ. ഉഷാരാജ് സ്വാഗതവും ശാഖാ സെക്രട്ടറി ജി. സന്തോഷ് നന്ദിയും പറഞ്ഞു.