വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, സ്‌കൂൾ പ്രിൻസിപ്പൽമാരായ ഡോ.എസ്. ഷീജ, മറിയാമ്മാചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ, ഡി.വി.പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.