thirupuram

പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'വിമുക്തി' പദ്ധതിയുടെ സമാപനം തിരുപുറം ഗവ.എച്ച്.എസ്.എസിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡികമ്മിറ്റി ചെയർമാൻ പി. സജിരാജ് വിക്ടർ അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് ജയൻ ലഹരി വിരുദ്ധ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.രാജൻ അമ്പൂരി ബോധവത്കരണ ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ എം.ഷെറീന,ഹെഡ്മാസ്റ്റർ ഡി.ജി പോൾ ക്രിസ്റ്റി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് എൻ.എസ്.എസ് അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി.