വിതുര: ക‌ർഷകക്ഷേമത്തിനും കൃഷി പരിപോഷിപ്പിക്കുന്നതിനുമായി രൂപീകരിച്ച തോട്ടുമുക്ക് അഗ്രിതനിമ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് തോട്ടുമുക്കിൽ നടക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അദ്ധ്യക്ഷത വഹിക്കും. കമ്പനി ചെയർമാൻ സി. പ്രഭാകരൻ, കൺവീനർ ജി. ഉദയകുമാർ, നബാർ‌ഡ് മാനേജർ എ. മുഹമ്മദ് റിയാസ്, ദിവ്യ എസ്,​ കൃഷിഒാഫീസർ ശരണ്യ വി.എസ്, ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തോട്ടുമുക്ക് വാർഡ്മെമ്പർ എം.പി. സജിത, മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാജോർജ്, ഷറഫുദ്ദീൻഹാജി, എ. അൻസാരി, ജീവൻകുമാർ, കെ. രഘുകാണി, വി.പി. അരുൺ, വിശ്വംഭരൻ, സെൽവരാജ് എന്നിവർ പങ്കെടുക്കും.