മുടപുരം: മുട്ടപ്പലം ഇടയിലത്ത് മാടൻനട ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവം 27 മുതൽ ഫെബ്രുവരി 2 വരെയും ആറാം പ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 4 നും നടക്കും. 27 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6 .45 ന് കൊടിമര ഘോഷയാത്ര, 7 ന് അപ്പം മൂടൽ, 9 .50 ന് കൊഞ്ചിറവിള ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ഉച്ചക്ക് 11 .30 ന് സമൂഹസദ്യ, വൈകുന്നേരം 6 ന് ആത്മീയ പ്രഭാഷണം, 28 ന് രാവിലെ 5 മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ, 29 ന് രാവിലെ 9 ന് നാഗരൂട്ട്, രാത്രി 8 ന് തൃക്കല്യാണം, 30 ന് രാവിലെ 9 ന് മൃത്യുഞ്ജയ ഹോമം, വൈകുന്നേരം 4 മുതൽ തൂക്കക്കാരുടെ രജിസ്‌ട്രേഷൻ, രാത്രി 7 ന് സമൂഹ നീരാഞ്ജനം, 31 ന് ഉച്ചക്ക് 2 .30 ന് കൊന്നുതോറ്റുപാട്ട് ,രാത്രി 7 ന് കുങ്കുമാഭിഷേകം, 7 .30 ന് മാടന് പടുക്ക. ഫെബ്രുവരി 1 ന് രാവിലെ 9 .30 ന് അശ്വതി പൊങ്കാല, 11 .30 ന് ഇടയിലത്ത് സദ്യ. രാത്രി 7 ന് ഭഗവതി സേവ, 8 ന് കരോക്കെ ഗാനമേള, രാവിലെ 5 ന് ഉരുൾ സന്ധിപ്പ്. ഫെബ്രുവരി 2 ന് പതിവ് ചടങ്ങുകൾക്ക് പുറമെ രാവിലെ 8 .30 ന് തൂക്ക ചമയം, 9 .30 ന് ഇടയിലത്ത് അമ്മയുടെ തിരുപല്ലക്ക് ഘോഷയാത്ര, വൈകുന്നേരം 4 മുതൽ ഗരുഡൻ തൂക്കം, രാത്രി 8 .30 ന് നാടൻ പാട്ട്, തുടർന്ന് കൊടിയിറക്ക്, ഗുരുസി. പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി 4 ന് രാവിലെ 5 .45 ന് മലർനിവേദ്യം, ദീപാരാധന, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 .30 ന് കലശപൂജ, 11 .30 ന് കഞ്ഞി സദ്യ, 8 ന് അത്താഴപൂജ, ദീപാരാധന, 8 .45 ന് ഉത്സവശീവേലി വിളക്ക്, തുടർന്ന് നട അടക്കൽ എന്നീ ചടങ്ങുകൾ നടക്കും.