നെടുമങ്ങാട് :കർഷക സഹായി ഗ്രന്ഥശാലാ വാർഷികവും ജി.കൃഷ്ണൻകട്ടി സ്മാരക പഠനകേന്ദ്രം ശിലാസ്ഥാപനവും ഫെബ്രുവിരി 2ന് നടക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.അടൂർപ്രകാശ് എം.പി,സി.ദിവാകരൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,അഡ്വ.വി.ബിനുകുമാർ,എം.സദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.സ്വാഗതസംഘം ഭാരവാഹികളായി പി.ജി പ്രേമചന്ദ്രൻ (ചെയർമാൻ),എസ്.എസ് ബിജു (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.