തിരുവനന്തപുരം: മനുഷ്യ മഹാശൃംഖലയിൽ എ.ഐ.ടി.യു.സി യുടെ വിവിധ ഘടക യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ അണിനിരക്കുമെന്ന് ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ കാമ്പെയിൻ വിശദീകരിച്ചു. മനോജ് ബി ഇടമന, പട്ടം ശശിധരൻ, കെ.എസ്. മധുസൂദനൻ നായർ, കെ. നിർമ്മല കുമാർ, എം. ശിവകുമാർ, അഡ്വ. കള്ളിക്കാട് ചന്ദ്രൻ, ഇ.എം. റഷീദ്, ദാസയ്യൻ നാടാർ, ഹഡ്സൺ ഫെർണാണ്ടസ്, സുനിൽ മതിലകം എന്നിവർ പങ്കെടുത്തു.