കാട്ടാക്കട:തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് വൃദ്ധ മരിച്ചു. കുഴക്കാട് രാധാ നിവാസിൽ രുക്മിണിയമ്മ(74)യാണ് മരിച്ചത്.ഇന്നലെ രാവിലെ 10.30തോടെ കോവിൽവിള വാർഡിൽ പറമ്പിന്മേൽകോണം റബ്ബർ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സഹോദരി രാധമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.വൈകുന്നേരം മൃതദേഹം സംസ്കരിച്ചു.