ആറ്റിങ്ങൽ: ആലംകോട് വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച . ആലംകോട് ഗേറ്റിൽ മാളിക വീട്ടിൽ സുഫിലിന്റെ വീട്ടിൽ നിന്നാണ് 7 പവൻ ആഭരണങ്ങൾ മോഷ്ടിച്ചത്. കവർച്ചാ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.