തിരുവനന്തപുരം: കേരള വാട്ടർ ആൻഡ് അതർ ലേബർ സെന്ററിന് കീഴിലുള്ള ഭൂജല വകുപ്പ് സി.എൽ.ആർ ആൻഡ് എസ്.എൽ.ആർ ജീവനക്കാരുടെ മൂന്നാം സംസ്ഥാന സമ്മേളനം മുൻ എം.എൽ.എ ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന അദ്ധ്യക്ഷൻ കൊല്ലംകോട് രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജി. ബാലഗംഗാധരൻ നായർ, ശൂരനാട് ചന്ദ്രശേഖരൻ, ബി. കുഞ്ഞയ്യപ്പൻ, കെ.എസ് രമേശ് ബാബു, ജി. അലോഷ്യസ് ജോർജ്, അലക്സ് മണപ്പുറം, വേളി പ്രമോദ്, ശ്രീകുമാർ, അനീഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി കൊല്ലംകോട് രവീന്ദ്രൻ നായർ (പ്രസിഡന്റ്), ജി. ബാലഗംഗാധരൻ നായർ (വൈസ് പ്രസിഡ‌ന്റ്), ശ്രീകുമാർ കരുനാഗപ്പള്ളി (ജോ.സെക്രട്ടറി), അനീഷ് ശങ്കർ, രഞ്ജിത്ത് ആർ (സെക്രട്ടറിമാർ), എം. മംഗളദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.