paarssala-hospital

പാറശാല: പാറശാല താലൂക്ക് ആശുപത്രിയിലെ കിട രോഗികൾക്കായി എല്ലാ ദിവസവും രാവിലെ നടക്കുന്ന സൗജന്യ കഞ്ഞി വിതരണത്തിന്റെ ഉദ്‌ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്‌ദലിയുടെ നേതൃത്വത്തിൽ പാറശാല ആശുപത്രി ജംഗ്‌ഷനിലെ സ്റ്റാർ ചപ്പാത്തി കോർണർ ഉടമ സി.വി. മുനീർ പദ്ധതി നടപ്പിലാക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശശി, ഹസൻ കണ്ണ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.