കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് എസ്.എസ്. സിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. കുമാരി സതി, മഹേശ്വരൻ നായർ, സെയ്ദ് സബർമതി, കെ.ബി. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.വി.രമ്യ (പ്രസിഡന്റ്), എസ്.നിഷ, ബി.സുനിൽ (വൈസ് പ്രസിഡന്റുമാർ), കെ.ബി. ചന്ദ്രബോസ്(സെക്രട്ടറി), ഷാജികുമാർ,വി.ജ്യോതിഷ് കുമാർ,(ജോയിന്റ്സെക്രട്ടറിമാർ),എസ്. അനിൽ കുമാർ (ട്രഷറർ)എന്നിവരെ യോഗം തിരഞ്ഞെടുത്തു.