പൂവാർ: ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഭിന്നശേഷിക്കാരനായ ആട്ടോ ഡ്രൈവർ യേശുദാസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. അടിമലത്തുറ എബിൻ ഹൗസിൽ മേരിദാസനെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടിമലത്തുറയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തർക്കമുണ്ടായ ദിവസം രാത്രി കൊച്ചുതുറ മരയ്ക്കാന്റെ തോട്ടം പുരയിടം കടപ്പുറത്ത് രാത്രിയിൽ കിടന്നുറങ്ങുമ്പോഴായിരുന്നു മേരിദാസനും മറ്റൊരാളും ചേർന്ന് കമ്പി പാര കൊണ്ട് യേശുദാസിനെ ആക്രമിച്ചത്. യേശുദാസ് ഇപ്പോൾ ചികിത്സയിലാണ്.