നെടുമങ്ങാട് :പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 25 മുതൽ 31 വരെ നടക്കുമെന്ന് പ്രസിഡന്റ് എസ്.മോഹനൻ നായർ,സെക്രട്ടറി കെ.മഹേശ്വരൻ നായർ എന്നിവർ അറിയിച്ചു. ദിവസവും രാവിലെ 5.45 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,6.45 നും വൈകിട്ട് 7.45നും കൊടിമര ചുവട്ടിൽ പൂജ, രാവിലെ 7 ന് തോറ്റംപാട്ട്,രാത്രി 10 ന് വിശേഷാൽ വിളക്ക്. 25 ന് രാവിലെ 8.30 ന് കൊടിമര ഘോഷയാത്ര,വൈകിട്ട് 3 ന് കൊടിമര പ്രതിഷ്ഠ,3.30 ന് തൃക്കൊടിയേറ്റ്,5.30 ന് കാപ്പുകെട്ടി തോറ്റംപാട്ട് ആരംഭം,രാത്രി 8 ന് ഡാൻസ് മെഗാഷോ, 26 ന് വൈകിട്ട് 5 ന് സമൂഹ നാരങ്ങാവിളക്ക്,7.30 ന് കരോക്കെ ഗാനമേള,27 ന് വൈകിട്ട് 7.30 ന് മാലപ്പുറം പാട്ട്,രാത്രി 8 ന് നൃത്തനാടകം-കർണഭാരതം.28 ന് രാത്രി 8 ന് കാക്കാരിശി നാടകം,29 ന് രാത്രി 7.45 ന് ആദ്ധ്യാത്മിക സദസ്,30 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല,രാത്രി 8 ന് നാടകം-ജീവിതത്തിന് ഒരു ആമുഖം,31 ന് രാവിലെ 9 ന് കലശപൂജ, നവകം,പഞ്ചഗവ്യം,10.15 ന് ആയില്യം ഊട്ട്,12 ന് അന്നദാനം,വൈകിട്ട് 4.30 ന് ഉരുൾ,5 ന് സമൂഹ നാരങ്ങാവിളക്ക്,5.15 ന് ഘോഷയാത്ര,5.30 ന് സർവൈശ്വര്യ പൂജ,10 ന് കുത്തിയോട്ടം,താലപ്പൊലി,3.30 ന് തൃക്കൊടിയിറക്ക്.