കാട്ടാക്കട:ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വ പരിശീലന ക്യാമ്പ് 24,25 തീയതികളിൽ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.ഇന്ന് രാവിലെ 9ന് രജിസ്ട്രേഷൻ.10ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.12ന് രമേശ് ചെന്നിത്തലയും,ഉച്ചയ്ക്ക് 2ന് ഉമ്മൻചാണ്ടിയും വൈകിട്ട് 3ന് എം.എം.ഹസനും,വൈകിട്ട് 5ന് എൻ.വേണുഗോപാലും,6.30ന് എൻ.കെ.പ്രേമചന്ദ്രൻ.എം.പിയും,8.30ന് പി.കെ.വേണുഗോപാലും സംസാരിക്കും.25ന് രാവിലെ 9ന് ജോർജ് ഓണക്കൂറും,11ന് വി.കെ.എൻ പണിക്കരും,ഉച്ചയ്ക്ക് 12ന് ടി.സിദ്ദിഖും,ക്ലാസുകൾ നയിക്കും.വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം കെ.മുരളീധരൻ.എം.പി ഉദ്ഘാടനം ചെയ്യും.